തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായമൂന്ന് ദിവസം സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നതിന് ശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. പവന് 320 രൂപ ഇന്ന് കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 48,280 രൂപയാണ്.
ഇന്നലെ യുഎസ് വിപണി തുറന്നപ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2152 ഡോളറിലേക്ക് താഴ്ന്നു. കഴിഞ്ഞ ആഴ്ച റെക്കോര്‍ഡ് വിലയിലേക് എത്തിയ സ്വര്‍ണവില ഇന്നലെ വരെ അതെ വില തുടര്‍ന്നു. നേരിയ ഇടിവില്‍ പ്രതീക്‌സ്യിലാണ് ഉപഭോക്താക്കള്‍.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. വിപണി വില 6035 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5010 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമ സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില103 രൂപയാണ്.