തിരുവനന്തപുരം: സര്‍വ്വകാല റെക്കോര്‍ഡില്‍ നിന്നും താഴെയിറങ്ങി സ്വര്‍ണവില. ഇന്ന് ഒരു പവന് 360 രൂപ കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലായിരുന്നു ഇന്നലെ സ്വര്‍ണ വ്യാപാരം. വില കുറഞ്ഞെങ്കിലും 49,000 ത്തിന് മുകളില്‍ തന്നെയാണ് ഇന്നും വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 49,440 രൂപയാണ്.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം മൂന്ന് തവണ പലിശ നിരക്ക് കുറച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്വർണവില കുതിച്ചുയർന്നത്. മാസത്തിന്റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു സ്വർണവില. ഈ മാസം ഇതുവരെ സ്വർണത്തിന് കൂടിയത് 3,120 രൂപയാണ്