ന്യൂയോര്‍ക്ക്: വ്യാജ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അമേരിക്കയില്‍ യുവതിക്ക് 3.2 കോടി രൂപ പിഴ.
അമേരിക്കയിലെ നോര്‍ത്ത് കരോളിന കോടതിയാണ് പിഴ വിധിച്ചത്.തന്റെ മകന്റെ മരണത്തില്‍ സഹപ്രവര്‍ത്തകക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ജാക്വലിന്‍ ഹമോണ്ട് എന്ന യുവതിയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
മദ്യപിച്ച് താന്‍ മകനെ കൊല്ലുകയില്ലെന്ന് സുഹ്യത്തായ ഡൈലിെന്റ ഫേസ്ബുക്കില്‍ ഹമോണ്ടഡ് കുറിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഡൈല്‍ ഹമോണ്ടക്കെതിരെ കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. ഈ കേസിലാണ് 3.2 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.