തിരുവനന്തപുരം: നവകേരള സദസുമായി ബന്ധിപ്പിച്ച് തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ മുന്‍ പാര്‍ലമെന്റ് അംഗവും, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച് അപകീര്‍ത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി.
‘കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ധൂര്‍ത്താണെന്നും, പിണറായിയും സഖാക്കളും ഉമ്മന്‍ ചാണ്ടിയെ കണ്ട് പഠിക്കണമെന്നും’ താന്‍ പറഞ്ഞതായാണ് കുപ്രചാരണം. മലയാളത്തിലുള്ള ഈ പോസ്റ്റുകള്‍ വസ്തുതാ വിരുദ്ധവും, തന്റെയും പാര്‍ട്ടിയുടെയും സല്‍പ്പേര് കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൃത്രിമമായി നിര്‍മിച്ചതുമാണ്. വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.
താന്‍ പറഞ്ഞതെന്ന വ്യാജേനയാണ് തെറ്റിദ്ധാരണാജനകമായ പ്രസ്താവന പ്രചരിപ്പിക്കുന്നത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് ഇത്. ബോധപൂര്‍വമുള്ള ഇത്തരം പ്രവണതകള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്തി കര്‍ശനമായ നിയമനടപടി സ്വീകരിക്കമെന്നും ബൃന്ദ പരാതിയില്‍ പറഞ്ഞു.