കോഴിക്കോട്: തെരഞ്ഞെടുപ്പ് സര്‍വ്വേകളെ വിമര്‍ശിച്ച് മുസ്ലിംലീഗ്. സര്‍വേകള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നടക്കുന്നത് വ്യാജസര്‍വ്വേകളാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ആക്റ്റിങ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.
നിലവിലെ സര്‍വ്വേകള്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് വിലപ്പോവില്ല. സര്‍വ്വേകള്‍ക്ക് പിന്നില്‍ ബോധപൂര്‍വ്വമായ ഗൂഡാലോചനയുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
സര്‍ക്കാരിന്റെ സ്‌പോണ്‍സേഡ് സര്‍വ്വേകളാണ് ഇതെന്ന് പി എം എ സലാം പറഞ്ഞു.
ജനങ്ങളെ പ്രലോഭിപ്പിച്ചോ പ്രകോപിപ്പിച്ചോ നടത്തിയ സര്‍വ്വേയുടെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇവയ്ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല. ഈ സര്‍വ്വേഫലങ്ങളെക്കുറിച്ചോര്‍ത്ത് യു ഡി എഫിന് ആശങ്കയില്ല.
എലത്തൂരില്‍ പ്രശ്‌നം ഉണ്ടാക്കുന്നത് ശരിയല്ല. യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് മുസ്ലീം ലീഗ് പൂര്‍ണ പിന്തുണ നല്‍കും. ഈ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒരു തരത്തിലുള്ള നീക്കുപോക്കുമില്ല. എന്നാല്‍ അവര്‍ വോട്ട് തന്നാല്‍ സ്വീകരിക്കുമെന്നും പി എം എ സലാം പറഞ്ഞു