ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

murder

തൊടുപുഴ: ഇടുക്കിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. റെജീന എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുക്കയ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്ത് വരികയാണ്. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

ഇടുക്കി പൈനാവിലാണ് സംഭവം. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട റെജിനയ്ക്ക് കാഴ്ച ശക്തി കുറവാണ്. ഇവരുടെ 10-ാം ക്ലാസുകാരനായ ഇളയമകനാണ് വീടിനുള്ളില്‍ മൃതദേഹം ആദ്യം കണ്ടത്. ഈ കുട്ടി അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പോലീസ് വീടിന് പരിസരത്തുനിന്ന് മുക്കയ്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. മൂത്തമകന്‍ കട്ടപ്പന മേപ്പാറയിലെ ഏലം സ്റ്റോറിലെ ജീവനക്കാരനാണ്. തമിഴ്നാട്ടില്‍ നിന്ന് എത്തിയവരാണ് ഇവര്‍. കട്ടപ്പനയിലെ മേപ്പാറയിലേക്കാണ് ഇവര്‍ ആദ്യമായി കുടിയേറിയത്. അവിടെ നിന്ന് പൈനാവിലേക്ക് ഇവര്‍ എത്തുകയായിരുന്നു.

Top