ചെന്നൈ: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് പേഴ്സിലാക്കി യുവതി കണക്ക് തീര്‍ത്തു.
ചെന്നൈ സ്വദേശിനി സരസുവാണ് ഭര്‍ത്താവായ ജഗദീശന്റെ ജനനേന്ദ്രിയം മുറിച്ച് പേഴ്സിലാക്കി വെല്ലൂരിലെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചത്. എന്നാല്‍ ഇവിടെ എത്തും മുമ്പ് തന്നെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പതിനാല് വര്‍ഷം മുമ്പാണ് സരസുവും ജഗദീശനും വിവാഹിതരായത്. എന്നാല്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് കുറച്ചു മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. മൂത്ത മകന്റെ പിറന്നാള്‍ ആഘോഷിക്കാനായി ബുധനാഴ്ച ഇരുവരും ഒത്തു ചേര്‍ന്നിരുന്നു.
തുടര്‍ന്ന് രാത്രിയില്‍ മദ്യപിച്ചെത്തിയ ജഗദീശന്‍, താന്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണൈന്നും ഭാര്യയ്ക്ക് വയസായതാണ് അതിനു കാരണമെന്നും പറഞ്ഞു. ഇതില്‍ അരിശം മൂത്താണ് സരസു ജഗദീശന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്. തുടര്‍ന്ന് ജനനേന്ദ്രിയവുമായി അവിടെ നിന്നും ഓടിപ്പോവുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍ക്കാരാണ് ജഗദീശനെ ആശുപത്രിയില്‍ എത്തിച്ചത്.