ഫ്ളാറ്റിനുള്ളില്‍ എണ്‍പത്തിരണ്ടുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍; സംസ്‌കരിക്കാതെ കുടുംബം

deadbody

കൊല്‍ക്കത്ത: ഫ്ളാറ്റിനുള്ളില്‍ എണ്‍പത്തിരണ്ടുകാരിയുടെ അഴുകിത്തുടങ്ങിയ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ച് ഭര്‍ത്താവും മകളും. കൊല്‍ക്കത്തയ്ക്കു സമീപം ബെഹാലയിലാണ് സംഭവം.

ഛായ ചാറ്റര്‍ജിയുടെ മൃതദേഹമാണ് ഭര്‍ത്താവ് രബീന്ദ്രനാഥും മകള്‍ നീലാഞ്ജനയും സംസ്‌കരിക്കാതെ സൂക്ഷിച്ചത്. രണ്ടുമുതല്‍ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം അഴുകാനും തുടങ്ങിയിരുന്നു.

ഫ്ളാറ്റിനുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.മൃതദേഹം മാറ്റാനും സംസ്‌കാരച്ചടങ്ങ് നടത്തുന്നതിനുമുള്ള ഏര്‍പ്പാടുകള്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Top