ചെന്നൈ: കുടുംബവഴക്കിനെത്തുടർന്ന് നാലുപേരെ തീ വെച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കടലൂർ ചേലങ്കുപ്പത്താണ് സംഭവം.
മരിച്ചവരിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേർ ചികിത്സയിലാണ്. സർഗുരു, തമിഴരശി, രണ്ടു കുട്ടികൾ എന്നിവരാണ് മരിച്ചത്.