കൊടുങ്ങലൂരിലെ കുടുംബത്തിന്റെ ആത്മഹത്യ; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയ കുടുംബത്തിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. തൃശൂര്‍ മെഡിക്കല്‍ കേളജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്. ഇന്നലെ വൈകീട്ടാണ് സ്ഥലത്ത് നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്തത്. മരിച്ച ആഷിഫും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ ഉച്ചയോടെയാണ് കൊടുങ്ങല്ലൂര്‍ ഉഴവത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീടിനുള്ളില്‍ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാഞ്ഞതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

 

 

Top