പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ വിറ്റോറിയോ തവിയാനി അന്തരിച്ചു

director_01

റോം: പ്രശസ്ത ഇറ്റാലിയന്‍ സംവിധായക സഹോദരന്മാരിലെ മൂത്ത സഹോദരന്‍ വിറ്റോറിയോ താവ്യാനി (88) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി കഴിയുകയായിരുന്നു.

വിറ്റോറിയോയും ഇളയ സഹോദരന്‍ പൗലോയും ചേര്‍ന്ന് അര നൂറ്റാണ്ടുകാലമാണ് ചലച്ചിത്രരംഗത്ത് സജീവമായിരുന്നത്. യുദ്ധാനന്തരമുള്ള ഇറ്റാലിയന്‍ സിനിമയിലെ ഏറ്റവും മികച്ച പല സൃഷ്ടികളും ഇവരുടേതാണ്. 1977ലെ കാന്‍സ് ഫിലിം ഫെസ്റ്റിവലിലെ പാഡ്രെ പാഡ്രോണാണ് ഇതില്‍ പ്രധാനം.

1967ല്‍ പുറത്തിറങ്ങിയ ഐ സോവെര്‍സിവിയാണ് ഇരുവരും ചേര്‍ന്ന് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഒന്നിച്ചു മാത്രമാണ് ഇവരും അവസാന കാലം വരെ സിനിമയെടുത്തത്. 2015ല്‍ പുറത്തിറങ്ങിയ വണ്ടറസ് ബൊക്കാഷ്യോയാണ് ഇവര്‍ ഒന്നിച്ച് ഒരുക്കിയ അവസാന ചിത്രം. ക്ലാസിക് കൃതികള്‍ക്കാണ് ഇവര്‍ കൂടുതലായും ചലച്ചിത്ര ഭാഷ്യം ഒരുക്കിയത്.

1929ല്‍ ടുസാനിയില്‍ ജനിച്ച വിറ്റോറിയോ ഒരു പത്രപ്രവര്‍ത്തകനായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് സഹോദരനൊപ്പം സൈന്യത്തില്‍ ചേര്‍ന്നു. ഡോക്യുമെന്ററികള്‍ നിര്‍മിച്ചുകൊണ്ടായിരുന്നു സര്‍ഗപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് സിനിമാരംഗത്തെത്തി. ഇറ്റാലിയന്‍ ഗോള്‍ഡണ്‍ ഗ്ലോബ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Top