വിഖ്യാത ഭൗതീക ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസായിരുന്നു മരണ വിവരം മക്കളാണ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. കേംബ്രിഡ്ജിലെ വസതിയിലാണ് അന്ത്യം. വീല്‍ ചെയറിലിരുന്ന് ലോകത്തെ വിസ്മയിപ്പിച്ച ശാസ്ത്രഞ്ജനാണ് അദ്ദേഹം
തമോ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിനെ കുറിച്ച് അദ്ദേഹം പഠനം നടത്തിയിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് വളരെ മുമ്പ് തന്നെ അദ്ദേഹത്തിന് ചലനശേഷി നഷ്ടമായിരുന്നു. എ ബ്രീഫ് ഹിസ്റ്ററി ാേഫ് ടൈം എന്ന ശാസ്ത്ര ഗ്രന്ഥം അദ്ദേഹത്തിന്റെ പ്രശസ്തമായ രചനയാണ്.