ശ്രീനഗര്‍: കത്തുവ സംഭവത്തില്‍ പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായിരുന്നുവെന്ന് ഉറപ്പിച്ച് വ്യക്തമാക്കി ജമ്മു കശ്മീര്‍ പൊലീസ്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സത്യത്തിന് നിരക്കാത്തതാണെന്നും പൊലീസ് അറിയിച്ചു.
കത്തുവയില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ടത് പീഡനത്തെ തുടര്‍ന്നല്ലെന്നും ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ളവരെ കുടുക്കുകയാണെന്നും ആരോപിക്കുന്ന വാര്‍ത്തകള്‍ ചില മാധ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ്
മാധ്യമങ്ങള്‍ പുറത്ത് വിടുന്ന റിപ്പോര്‍ട്ടുകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും ഇത്തരം പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും കേസ് അന്വേഷിക്കുന്ന ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വ്യക്തമാക്കി.