റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. റെയില്‍ സുരക്ഷാ കമ്മീഷനോട് സംഭവത്തേക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഉത്തരവിട്ടത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
റായ്ബറേലിയിലാണ് ന്യൂ ഫറാക്ക എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപമാണ് ട്രെയിന്റെ ആറു ബോഗികള്‍ പാളം തെറ്റിയത്. റായ്ബറേലിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. റെയില്‍വേ പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.