എം സി ജോസഫൈന് നാടിന്റെ യാത്രാമൊഴി; സിഎസ്എ ഹാളില്‍ പൊതുദര്‍ശനം തുടരുന്നു

അങ്കമാലി: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എം സി ജോസഫൈന് നാടിന്റെ യാത്രാമൊഴി. അങ്കമാലിയിലെ വീട്ടിലും സി പി ഐ എം ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. അങ്കമാലി സി എസ് എ ഹാളിലെ പൊതുദർശനം തുടരുകയാണ്.

മന്ത്രിമാരായ കെ രാജൻ, പി രാജീവ് ,വി എൻ വാസവൻ, മുൻ മന്ത്രിമാരായ പി കെ ശ്രീമതി, ജെ മേഴ്‌സിക്കുട്ടിയമ്മ, ബെന്നി ബെഹ്‌നാൻ എം പി , അങ്കമാലി എം എൽ എ റോജി എം ജോൺ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഭൗതിക ശരീരം മെഡിക്കൽ കോളജിലേക്ക് മാറ്റും.

ജോസഫൈന്റെ ആഗ്രഹപ്രകാരമാണ് ഭൗതികശരീരം പഠനാവശ്യത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറുന്നത്. നേരത്തെ തീരുമാനിച്ച വിലാപയാത്ര ഒഴിവാക്കി മെഡിക്കൽ കോളേജ് സൂപ്രണ്ട് നേരിട്ട് എത്തി ഭൗതികശരീരം സ്വീകരിക്കും.

Top