ദില്‍ ചാഹ്‌തെ ഹെ എന്ന സിനിമ സംവിധാനം ചെയ്താണ് ഫറാന്‍ അക്തര്‍ ആദ്യമായി പ്രേക്ഷക പ്രീതി സ്വന്തമാക്കുന്നത്. മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ദില്‍ ചാഹ്‌തെ ഹെ സ്വന്തമാക്കിയിരുന്നു. ഇന്നും പ്രേക്ഷകരുള്ള സിനിമയാണ് ദില്‍ ചാഹ്‌തെ ഹെ. സിനിമ പ്രദര്‍ശനത്തിന് എത്തിയിട്ട് 20 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്‍ ഫറാന്‍ അക്തര്‍.
ഇത്തവണ സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയിട്ടുള്ളതാണ് ഫറാന്‍ അക്തറിന്റെ സിനിമ. പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരാണ് സിനിമയിലെ നായികമാര്‍. ജീ ലെ സാറ എന്നാണ് സിനിമയുടെ പേര്. ഒരു റോഡ് ട്രിപ്പ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന നല്‍കുന്നത്.
സോയാ അക്തറുമായി ചേര്‍ന്നാണ് ഫറാന്‍ അക്തര്‍ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. തൂഫാന്‍ ആണ് ഫറാന്‍ അക്തര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.