കോഴിക്കോട്: പേരാമ്പ്ര ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. വില്ലേജ് ഓഫിസര്‍ സണ്ണിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കാവില്‍ പുരയിടത്തില്‍ ജോയ് എന്ന തോമസാണ് വില്ലേജ് ഓഫീസില്‍ മരിച്ചത്. ഭൂ നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിരുന്നു.
കര്‍ഷകന്‍ ആത്മഹത്യാ ചെയ്യാനിടയായത് വില്ലേജ് ഓഫീസ് അധികൃതരുടെ പീഡനമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റ നേത്യത്വത്തില്‍ ഇന്ന് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്.