കര്‍ഷക സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു;സ്ഥിതി നിയന്ത്രിക്കാന്‍ കേന്ദ്രസേന

ന്യൂഡല്‍ഹി:ഐടിഒയില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി നവനീത് സിംഗ് ആണ് മരിച്ചത്. പോലീസ് വെടിവെപ്പിനേത്തുടര്‍ന്നാണ് കര്‍ഷകന്‍ മരിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എന്നാല്‍ ട്രാക്ടര്‍ കയറിയാണ് ഇദ്ദേഹം മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ച കര്‍ഷകന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് പോലീസ് കൊണ്ടുപോയെന്ന് കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ കര്‍ഷകന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ദേശീയ മാധ്യമങ്ങളില്‍ ചിലരെ കര്‍ഷകര്‍ തടഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്നു എന്നാരോപിച്ചാണ് കര്‍ഷകര്‍ മാധ്യമങ്ങളെ തടഞ്ഞത്.

അതേസമയം, പ്രക്ഷോഭത്തില്‍ കര്‍ശന നടപടികള്‍ കേന്ദ്രം കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. കര്‍ഷകര്‍ക്കെതിരെ കേസെടുക്കാനും പൊലീസ് ആലോചനയുണ്ട്. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ചായിരിക്കും കേസ്. ഈ വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദ്ദേശമുണ്ട്. അതേസമയം, ഐടിഒയില്‍ കര്‍ഷകരെ നിയന്ത്രിക്കാന്‍ കേന്ദ്ര സേന എത്തി.

 

Top