മുഷിഞ്ഞ വസ്ത്രം ധരിച്ചെന്ന് ചൂണ്ടിക്കാട്ടി ബെംഗളുരു മെട്രോ ഉദ്യോഗസ്ഥര്‍ കര്‍ഷകനെ അപമാനിച്ചു. വയോധികനായ കര്‍ഷകന് യാത്ര ചെയ്യാന്‍ അനുമതി നിഷേധിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. രാജാജിനഗര്‍ മെട്രോ സ്റ്റേഷനിലെത്തിയ കര്‍ഷകനെ ഉദ്യോഗസ്ഥര്‍ അപമാനിക്കുന്നതിന്റെ വീഡിയോ പുറത്തായതോടെ പ്രതിഷേധവും കനത്തു.
മുണ്ടും വെള്ള ഷര്‍ട്ടുമായിരുന്നു കര്‍ഷകന്റെ വേഷം. തലയില്‍ ചാക്കുമുണ്ടായിരുന്നു. ടിക്കറ്റ് ഉണ്ടായിരുന്നിട്ടും സെക്യൂരിറ്റി ചെക്ക് പോയിന്റില്‍ കര്‍ഷകനെ തടഞ്ഞു. ഇതോടെ തടഞ്ഞതിന്റെ കാരണം മറ്റ് യാത്രക്കാര്‍ തിരക്കി. അവര്‍ കാരണം വിശദീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ മറ്റ് യാത്രക്കാര്‍ ഉദ്യോഗസ്ഥരോട് കയര്‍ത്തു സംസാരിച്ചു. ഡ്രസ്സ് കോഡ് പാലിക്കാന്‍ ഇത് വിവഐപി സര്‍വീസ് അല്ല, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ആണെന്നും ഇവര്‍ ഉദ്യോഗസ്ഥരോട് ഇവര്‍ പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പ്രതിഷേധം കനക്കുകയാണ്.