സിംഗു അതിര്‍ത്തിയില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം തുടരുന്ന സിംഗു അതിര്‍ത്തിയില്‍ കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് സ്വദേശി ഗുര്‍പ്രീത് സിംഗിനെയാണ്(45 ) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം ഒരു ആത്മഹത്യ തന്നെയാണോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

നേരത്തെയും സമാനമായ രീതിയില്‍ സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇതില്‍ വിശദമായ അന്വേഷണം പൊലീസിന്റെ ഭാഗത്തുനിന്നും കര്‍ഷക സംഘടനകളുടെ ഭാഗത്തുനിന്നും നടത്തും.

 

Top