കോഴിക്കോട്: കേരഫെഡും കൃഷി വകുപ്പും സംഭരിച്ച പച്ചത്തേങ്ങയുടെ പണം കിട്ടാതെ കര്‍ഷകര്‍ ദുരിതത്തില്‍. മെയ് മാസം മുതല്‍ കുടിശ്ശികയാണ്.
സംഭരണത്തിന് ബജറ്റില്‍ 100 കോടി നീക്കിവെച്ചെന്നും കിലോയ്ക്ക് 27 രൂപ നല്‍കുമെന്നുള്ള സംസ്ഥാന പ്രഖ്യാപനങ്ങള്‍ ഇതുവരെ നടപ്പിലായിട്ടില്ല.
340 കൃഷിഭവനുകള്‍ മുഖേനയാണ് കേരഫെഡ് തേങ്ങ സംഭരിക്കുന്നത്. 25 ല്‍ നിന്ന് 27 രൂപയായി വില കൂട്ടുമെന്ന് പ്രഖ്യാപിച്ചെങ്കിലും പുതിയവില കിട്ടിത്തുടങ്ങിയിട്ടില്ല. 24.50 രൂപയേ കിട്ടുന്നുള്ളു.
ആഴ്ചയില്‍ മൂന്നു ദിവസം സംഭരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, രണ്ടുമാസം ഇടവിട്ടേ സംഭരണമുള്ളു. പണമാകട്ടെ പിന്നെയും നിരവധി മാസം കഴിഞ്ഞ്.
പൊതുമാര്‍ക്കറ്റില്‍ പച്ചത്തേങ്ങക്ക് 15 രൂപയാണ് വില.
കൃഷി ഭവനെ ആശ്രയിക്കാതെ കര്‍ഷകര്‍ക്ക് രക്ഷയില്ല, പക്ഷേ, വിറ്റതിന് പണം കിട്ടാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.