ന്യൂഡല്‍ഹി: പുതുവത്സരാഘോഷത്തിനൊപ്പം അതിശക്തമായ പ്രതിഷേധവും നടത്തുമെന്ന് കര്‍ഷക നേതാവായ സുര്‍വേന്ദര്‍ സിങ്. കാര്‍ഷിക നിയമ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായില്ല. എന്നാല്‍ കര്‍ഷകര്‍ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിന്‍വലിക്കുക, വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ ജനുവരി നാലിന് നടക്കും. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍.
നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിച്ചതോടെ കര്‍ഷകര്‍ സിംഗുവില്‍ ഇന്നലെ രാത്രിയിലും പ്രകടനം നടത്തി. പുതുവത്സരാഘോഷം മോദി സര്‍ക്കാരിനെതിരായ പ്രതിഷേധമാക്കി മാറ്റാനാണ് സംഘടനകളുടെ തീരുമാനം.കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് കര്‍ഷകര്‍ സമരഭൂമിയില്‍ പ്രകടനം നടത്തി. ചര്‍ച്ചയ്ക്ക് വിളിച്ച് കളിയാക്കുകയാണ് കേന്ദ്രമെന്ന് കര്‍ഷകര്‍ വിമര്‍ശിച്ചു.