ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ വിട്ടു വീഴ്ച്ചക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിയമം നടപ്പിലാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന നിര്‍ദേശം നാളത്തെ ചര്‍ച്ചയില്‍ മുന്നോട്ടുവയ്ക്കും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന ആവശ്യവുമായി ആഴ്ച്ചകളായി ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തികൊണ്ടിരിക്കുകയാണ് കര്‍ഷകര്‍.
ഇന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി നടന്നുകൊണ്ടിരിക്കുകയാണ്. റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടര്‍ പരേഡിന് മുന്നോടിയായാണ് റാലി. വിവിധ അതിര്‍ത്തികളില്‍ നിന്നും പുറപ്പെട്ട നൂറോളം ട്രാക്ടറുകള്‍ എല്ലാം പല്‍വേലില്‍ യോജിക്കുകയും അവിടെ നിന്ന് നൂറോളം ട്രാക്ടറുകളുടെ വന്‍ റാലിയാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെയാണ് ആയിരത്തിലധികം ട്രാക്ടറുകള്‍ ദേശീയ പാതയില്‍ റാലി ആരംഭിച്ചത്.