സൂററ്റ്: സഹകരണ മേഖലയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അമുല്‍ മില്‍ക്കിന് പാല്‍ നല്‍കില്ലെന്ന് ഗുജറാത്തിലെ ക്ഷീര കര്‍ഷകര്‍.
ഏഴു ദിവസത്തിനുള്ളില്‍ വിലക്ക് പിന്‍വലിക്കണമെന്ന് ദക്ഷിണ്‍ ഗുജറാത്ത് ഖേദുത് സമാജ് പ്രസിഡന്റും സൂറത്ത് ജില്ലാ സഹകരണ ക്ഷീരോല്‍പാദന സംഘം അധ്യക്ഷനുമായ ജയേഷ് പട്ടേല്‍ ആവശ്യപ്പെട്ടു.
നോട്ട് നിരോധനം ക്ഷീര കര്‍ഷകരെ ബദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. സഹകരണ ബാങ്കുകളിലാണ് ക്ഷീര കര്‍ഷകരുടെ നിക്ഷേപമെല്ലാം. അവിടെ അസാധു നോട്ടുകള്‍ സ്വീകരിക്കുന്നില്ല.
വിലക്ക് നീക്കണമെന്നും അല്ലെങ്കില്‍ പാല്‍ വിതരണം നിര്‍ത്തിവയ്ക്കമെന്നു ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് കത്ത് നല്‍കിയതായും ജയേഷ് പട്ടേല്‍ പറഞ്ഞു.
നോട്ട് നിരോധനത്തിനും സഹകരണ വിലക്കിനുമെതിരെ ഗുജറാത്തിലെ സൂററ്റല്‍ ഇന്നലെ വന്‍കര്‍ഷക റാലി നടന്നിരുന്നു.
നൂറുകണക്കിന് ട്രക്കുകളില്‍ കാര്‍ഷിക ഉല്‍പന്നങ്ങളുമായി എത്തിയ പ്രതിഷേധക്കാര്‍ അവ റോഡില്‍ തള്ളി തീയിട്ട് നശിപ്പിച്ചാണ് രോഷം പ്രകടിപിച്ചത്.
ക്ഷീര കര്‍ഷകര്‍ പാല്‍ റോഡില്‍ ഒഴിച്ച് പ്രതിഷേധിച്ചു.