ന്യൂഡല്‍ഹി: കര്‍ഷകരോടൊപ്പം തന്നെയെന്ന് ആവര്‍ത്തിച്ച് ഗ്രെറ്റ തന്‍ബര്‍ഗിന്റെ ട്വീറ്റ്. കര്‍ഷകരുടെ സമാധാന സമരത്തെ പിന്തുണക്കുന്നു, വെറുപ്പോ ഭീഷണികളോ മനുഷ്യാവകാശ ലംഘനങ്ങളോ മൂലം അതില്‍ മാറ്റം വരുത്തില്ലെന്നും ഗ്രെറ്റ പുതിയ ട്വീറ്റില്‍ പറയുന്നു.
I still #StandWithFarmers and support their peaceful protest.
No amount of hate, threats or violations of human rights will ever change that. #FarmersProtest— Greta Thunberg (@GretaThunberg) February 4, 2021
അതേസമയം, ഗ്രേറ്റ തന്‍ബര്‍ഗിനെതിരെ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. കാര്‍ഷിക സമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റിലാണ് നടപടി. വിദ്വേഷം പ്രചാരണം, ഗൂഢാലോചന എന്നിവ ചൂണ്ടിക്കാട്ടി കേസെടുക്കുമെന്നാണ് വിവരം. കര്‍ഷക സമരത്തെ എങ്ങനെയൊക്കെ പിന്തുണയ്ക്കാം എന്ന് വിശദമാക്കി ഗ്രെറ്റ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ എംബസികള്‍ക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ അടക്കമുള്ളവയ്ക്ക് ആഹ്വാനം നല്‍കുന്ന ഉള്ളടക്കമുള്ള സന്ദേശം ഗ്രെറ്റ ട്വീറ്റില്‍ പങ്കുവച്ചിരുന്നു.
ഇന്ത്യയ്‌ക്കെതിരായ ഗൂഡാലോചന വെളിപ്പെടുന്നതായി കണക്കാക്കുന്ന കര്‍ഷക സമരത്തിന്റെ ലഘുലേഖയായിരുന്നു ഇത്. ഇന്ത്യയെ ആഗോളതലത്തില്‍ അപമാനിക്കുന്ന തരത്തിലുള്ള ആശയങ്ങള്‍ അടങ്ങിയതാണ് ഈ ലഘുലേഖ. പിന്നീട് ഗ്രേറ്റ ട്വീറ്റില്‍ നിന്ന് ഈ ലഘുലേഖ മാറ്റി മറ്റൊന്ന് ചേര്‍ക്കുകയും ചെയ്തു.