കര്‍ഷകര്‍ പ്രതിസന്ധിയില്‍; വിപണിയില്‍ നേന്ത്രക്കായയുടെ വില കുത്തനെ ഇടിഞ്ഞു

തൊടുപുഴ: വിപണിയില്‍ നേന്ത്രക്കായയുടെ വില ഇടിഞ്ഞു. 30-40 രൂപ വരെ ശരാശരി വില ലഭിച്ചിരുന്ന നേന്ത്രക്കായക്ക് ഇപ്പോള്‍ ലഭിക്കുന്ന വില 20-22 രൂപയാണ്.

കര്‍ണാടകയില്‍ ഏത്തവാഴക്കൃഷി റെക്കോഡ് ഉല്‍പാദനത്തില്‍ എത്തിയതാണ് സംസ്ഥാനത്ത് നേന്ത്രക്കായയുടെ വില കുത്തനെ ഇടിയാനുള്ള കാരണം.

വയനാട്ടില്‍ ഇന്നലെ 10-13 രൂപയായിരുന്നു മൊത്തവില. ചില്ലറ വില 18-20 രൂപയിലെത്തി. പഴം 25 രൂപയ്ക്കാണ് വില്‍പ്പന നടന്നത്. കര്‍ണാടകയില്‍ നിന്നും ദിവസവും ടണ്‍കണക്കിനു നേന്ത്രക്കായയാണു കേരളത്തിലേക്ക് എത്തുന്നത്.

Top