ഡൽഹി : കാർഷിക നിയമങ്ങളിൽ ഭേദഗതിയല്ല, പിൻവലിക്കുകയാണ് വേണ്ടത് എന്ന് വ്യക്തമാക്കി കർഷക സംഘടനകൾ.പ്രശ്നം വലിച്ചുനീട്ടാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. പ്രക്ഷോഭത്തെ ലഘുവായിട്ടാണ് കേന്ദ്രം കാണുന്നത്. 23 കാർഷിക വിളകൾക്കും താങ്ങുവിലയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പ്രഖ്യാപിക്കണമെന്നും കർഷക സംഘടനാ പ്രതിനിധികൾ നൽകിയ കത്തിൽ വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ കത്ത് കർഷക സംഘടനകളെ അപകീർത്തിപ്പെടുത്തുന്നതാണെന്നും പ്രതിപക്ഷ പാർട്ടികളെ നേരിടുന്നത് പോലെയാണ് കേന്ദ്രം കർഷകരെയും നേരിടുന്നതെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു.തങ്ങളുടെ നിലപാട് കൃത്യമാണ്, എന്നാൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ വ്യക്തതയില്ലെന്ന് കർഷകസംഘടനകൾ മാധ്യമങ്ങളോട് പറഞ്ഞു. കർഷക സംഘടനകളെ അപകീർത്തിപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു എന്നും കർഷക സംഘടനകൾ പറഞ്ഞു.