കാര്‍ഷിക വായ്പാ മൊറട്ടോറിയം: റിസര്‍വ് ബാങ്ക് നടപടി തിരുത്തണമെന്ന് യുഡിഎഫ് എംപിമാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക വായ്പ മൊറട്ടോറിയത്തില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടിയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ കേരള യുഡിഎഫ് എംപിമാരുടെ പ്രതിഷേധ ധര്‍ണ.

കര്‍ഷകരുടെ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൊറട്ടോറിയത്തിന് റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചതിനെതിരെയാണ് എംപിമാര്‍ പ്രതിഷേധം നടത്തിയത്.

രാഹുല്‍ ഗാന്ധി ഒഴികെയുള്ള കേരളത്തിലെ യുഡിഎഫ്. എംപിമാര്‍ രാവിലെ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്തു. അതേസമയം, യുഡിഎഫ്. എംപിമാരുടെ ധര്‍ണ ഏകപക്ഷീയമായെന്ന് സിപിഎം. എംപി എ.എം.ആരിഫ് പ്രതികരിച്ചു.

ഇത്തരം, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ കൂടിയാലോചിക്കാമായിരുന്നു. ഇനിയുള്ള സമരങ്ങളില്‍ അങ്ങനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുഡിഎഫ് എംപി.മാരുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു- ആരിഫ് പറഞ്ഞു.

Top