വാരാണസിയിലും മഹാപഞ്ചായത്ത് നടത്താന്‍ കര്‍ഷക സംഘടനകള്‍

ലക്‌നൗ: മൂന്നാംഘട്ട സമരം കടുപ്പിച്ച് കിസാന്‍ മോര്‍ച്ച. യുപിയില്‍ ഉള്‍പ്പെടെ പതിനെട്ട് ഇടങ്ങളില്‍ മഹാപഞ്ചായത്ത് നടത്താനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും മഹാ പഞ്ചായത്ത് നടത്താനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം.

ഒക്ടോബര്‍ രണ്ടാം വാരം മഹാ പഞ്ചായത്ത് നടത്താനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. സമ്മേളന തീയ്യതി പിന്നീട് നിശ്ചയിക്കും. മുസഫര്‍നഗര്‍, കര്‍ണാല്‍ എന്നിവിടങ്ങളിലെ മഹാ പഞ്ചായത്തുകള്‍ക്ക് പിന്നാലെയുള്ള രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ചയുടെ അടിയന്തര കോര്‍ കമ്മിറ്റി ഇന്ന് ചേരുന്നുണ്ട്.

 

Top