ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് കര്‍ഷക സംഘടനകള്‍. നടപടി സമരത്തെ ശക്തമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ലഖ്ബീര്‍ സിംഗ് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയ കേരളത്തിന് നന്ദിയെന്നായിരുന്നു കര്‍ഷക സംഘടനകളുടെ ആദ്യ പ്രതികരണം. ബിജെപി ഇതര സംസ്ഥാനങ്ങള്‍, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടെടുക്കുന്നത് കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദം ശക്തമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ലഖ്ബീര്‍ സിംഗ് പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന ട്രാക്ടര്‍ റാലി കര്‍ഷകര്‍ മാറ്റി വച്ചു.