ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡു. ഇങ്ങനെ കൂട്ടിക്കുഴച്ചാല്‍ അത് രാജ്യത്ത് ഭിന്നതയുണ്ടാക്കും. രാഷ്ട്രീയം, അത് പറയേണ്ട ഇടത്ത് മാത്രം പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക നേതാവ് സര്‍ ഛോട്ടു റാമിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെ ഗുഡ്ഗാവില്‍ വച്ചാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്
‘എല്ലാ സര്‍ക്കാരും കര്‍ഷകര്‍ക്ക് മുന്‍ഗണന നല്‍കണം. വിളകള്‍ക്ക് ലാഭകരമായ വില നല്‍കണം. സര്‍ക്കാരും കര്‍ഷകരും തമ്മില്‍ സംഭാഷണം നടക്കണം. പക്ഷേ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയവുമായി ബന്ധിപ്പിക്കരുത്. വോട്ടുമായി അത് ബന്ധിപ്പിച്ചാല്‍ ഭിന്നതയുണ്ടാവും. പറയേണ്ട ഇടത്ത് മാത്രമേ രാഷ്ട്രീയം പറയാവൂ” അദ്ദേഹം പറഞ്ഞു.