ഡല്‍ഹി: മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭത്തിനൊരുങ്ങി ഡല്‍ഹി.
രാജ്യമൊട്ടാകെയുള്ള കര്‍ഷകര്‍ സെപ്റ്റബര്‍ അഞ്ചിന് പാര്‍ലമെന്റിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തും. മൂന്ന് ലക്ഷത്തോളം കര്‍ഷക തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊല്ല അറിയിച്ചു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഇടതുപക്ഷ തൊഴിലാളി, കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം നടത്താനൊരുങ്ങുന്നത്.
സി.ഐ.ടി.യു, അഖിലേന്ത്യാ കിസാന്‍ സഭ, അഖിലേന്ത്യാ അഗ്രി കള്‍ച്ചര്‍ വര്‍ക്കേഴ്സ് യൂണിയന്‍ തുടങ്ങിയ ഇടതുപക്ഷ സംഘടനകള്‍ സംയുക്തമായി നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ മൂന്ന് ലക്ഷത്തിലേറെ തൊഴിലാളികള്‍ പങ്കെടുക്കും.
അതേസമയം, കേരളത്തില്‍ നിന്നും പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ 2500 കിലോമീറ്റര്‍ നീളുന്ന ബൈക്ക് റാലിയ്ക്ക് തുടക്കമായി.
മഹാരാഷ്ട്രയെ വിറപ്പിച്ച ലോഗ് മാര്‍ച്ചില്‍ പങ്കെടുത്ത കര്‍ഷകര്‍ പ്രത്യേക ട്രെയിന്‍ ബുക്ക് ചെയ്താണ് എത്തുന്നത്.
400 ലേറെ ജില്ലകളിലായി 600 ഓളം സ്ഥലങ്ങളില്‍ പ്രത്യേകമായി നടന്ന പ്രകടനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
കേരളത്തിന്റെ മുന്‍ ആസൂത്രണ കമ്മീഷന്‍ അംഗവും സാമ്പത്തിക വിദഗ്ദ്ധനുമായ പ്രഭാത് പട്നായിക്കിന്റെ അദ്ധ്യതയിലാണ് റിസപ്ഷന്‍ കമ്മിറ്റി.
സെപ്റ്റബര്‍ നാലോടെ തൊഴിലാളികള്‍ ഡല്‍ഹിയില്‍ ഒന്നിക്കും. ഇവര്‍ക്കായി രാം ലീല മൈതാനിയില്‍ വിശ്രമ കേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അഞ്ചാം തിയതി രാവിലെ 9 മണിയോടെ പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിക്കും.
മോദി സര്‍ക്കാരിന് തികച്ചും വെല്ലുവിളി ഉയര്‍ത്തുന്ന വമ്പന്‍ പ്രക്ഷോഭം തന്നെയാണ് രാജ്യം കാണാന്‍ പോകുന്നത് എന്നതില്‍ സംശയമില്ല.