ചണ്ഡീഗഡ്: കർഷക സംഘടനകളും കേന്ദ്രമന്ത്രിമാരും തമ്മിൽ നടന്ന മൂന്നാംവട്ട ചർച്ചയിലും കാര്യമായ പുരോഗതിയില്ല. ഞായറാഴ്ച അടുത്ത കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. കേന്ദ്രമന്ത്രിമാരും 14 കർഷക സംഘടനാ നേതാക്കളും തമ്മിൽ നടന്ന ചർച്ച അഞ്ച് മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്.
സർക്കാരും കർഷക യൂണിയനുകളും തമ്മിൽ നടന്ന ചർച്ചയിൽ കർഷക യൂണിയൻ ഉയർത്തിക്കാട്ടുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതായും അടുത്ത യോഗം ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ചേരുമെന്നും കേന്ദ്രമന്ത്രി അർജുൻ മുണ്ട പറഞ്ഞു. സമാധാനപരമായി പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH | Chandigarh: After the meeting with the farmer unions concluded, Union Minister Arjun Munda says, “Today, a very positive discussion happened between the government and the farmers’ unions. Focusing on the topics highlighted by the farmers’ union, we have decided that the… pic.twitter.com/mJpQ8LkGtj
— ANI (@ANI) February 15, 2024
കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യോഗത്തിൽ പങ്കെടുത്തിരുന്നു.