രാജ്യതലസ്ഥാനത്തേക്കുള്ള പ്രതിഷേധ മാർച്ച് രാത്രി താൽക്കാലികമായി നിർത്തിവെക്കാനും ബുധനാഴ്ച രാവിലെ പുനരാരംഭിക്കാനും കർഷക സംഘടനകൾ തീരുമാനിച്ചു. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചതിനാൽ നൂറോളം കർഷകർക്ക് പരിക്കേറ്റതായും കർഷകർ പറഞ്ഞു.
ശംഭുവിൽ ട്രാക്ടറുകൾ ഉപയോഗിച്ച് കർഷകർ സിമന്റ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഹരിയാന പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 200-ലധികം കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചുമായി കർഷകർ രംഗത്തിറങ്ങിയത്.