രാജസ്ഥാന്‍: മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന മുന്നറിയിപ്പുമായി കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. ‘പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ പാര്‍ലമെന്റ് വളയും. നാല് ലക്ഷമല്ല, 40 ലക്ഷം ട്രാക്ടറുകള്‍ അവിടെയുണ്ടാവും’ അദ്ദേഹം പറഞ്ഞു.
ഡല്‍ഹി മാര്‍ച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും രാജസ്ഥാനിലെ സികാറില്‍ കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കര്‍ഷകര്‍ ത്രിവര്‍ണ പതാകയെ സ്‌നേഹിക്കുന്നു. എന്നാല്‍ രാജ്യത്തെ നേതാക്കളോട് അങ്ങനെയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം കമ്പനികളുടെ ഗോഡൗണുകള്‍ കര്‍ഷകര്‍ക്ക് തകര്‍ക്കേണ്ടിവരുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.