വയനാട്: കേരളത്തില്‍ കര്‍ഷക ആത്മഹത്യയ്ക്കു പരിഹാരം കാണമെന്ന ആവശ്യമുന്നയിച്ച് ഏകദിന ഉപവാസത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമുന്നയിച്ച് മാര്‍ച്ച് ആറിന് കട്ടപ്പനയിലാണ് രമേശ് ചെന്നിത്തല ഏകദിന ഉപവാസം നടത്തുന്നത്.
കര്‍ഷകരുടെ 5ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ സര്‍ക്കാര്‍ എഴുതി തള്ളണമെന്നും കര്‍ഷക ആത്മഹത്യകളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവശ്യമുന്നയിച്ചിരുന്നു.