കണ്ണൂര്‍: തലശേരി ഫസല്‍ കൊലപാതകത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ തലശേരി ചെമ്പ്ര സ്വദേശി സുബീഷിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍.
കൊലപാതകത്തില്‍ ആര്‍ എസ് എസിന് പങ്കില്ലന്നും പൊലീസ് മര്‍ദ്ദിച്ച് രേഖപ്പെടുത്തിയ മൊഴിയെന്നും സുബീഷ് പറഞ്ഞു. കുടുംബത്തെയടക്കം കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും സുബീഷ് വ്യക്തമാക്കി.
പണവും, ഭാര്യയ്ക്ക് ജോലിയും പൊലീസ് വാഗ്ദാനം ചെയ്തു. ഇക്കാര്യങ്ങള്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞതായി രേഖകളുണ്ടെന്നും സുബീഷ് അറിയിച്ചു.
പൊലീസ് എഴുതി തയ്യാറാക്കിയ കുറിപ്പ് തന്നെ കൊണ്ട് വായിപ്പിച്ചു, വായിക്കാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദനമുണ്ടായി. തന്റെ പേരില്‍ പുറത്ത് വന്ന ഫോണ്‍ സംഭാഷണവും വ്യാജമെന്നും സുബീഷ് പറയുന്നു. ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലാണ് അന്ന് ചോദ്യം ചെയ്തതെന്നും സുബീഷ് കൂട്ടിച്ചേര്‍ത്തു.
പൊലീസിന് നല്‍കിയ മൊഴിയും വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെ ഫോണ്‍ സംഭാഷണവും പുറത്ത് വന്നിരുന്നു.