ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പൂക്കോയ തങ്ങള്‍ കീഴടങ്ങി

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച രാവിലെയാണ് പൂക്കോയ തങ്ങള്‍ കീഴടങ്ങിയത്. ഒമ്പതു മാസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് കീഴടങ്ങല്‍.

എം.എല്‍.എയായിരുന്ന മുസ്‌ലിം ലീഗ് നേതാവ് എം.സി കമറുദ്ദീന്‍ പ്രതിയായ കേസാണിത്. ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായിരുന്ന എം.സി കമറുദ്ദീനെ കഴിഞ്ഞ നവംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫാഷന്‍ ഗോള്‍ഡ് എം.ഡിയായിരുന്ന പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്.

ഫാഷന്‍ ഗോള്‍ഡ് നടത്തിപ്പിനായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന പരാതികളില്‍ 120 ഓളം കേസുകളുണ്ട്. 130 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

Top