കളിക്കളത്തില്‍ മോശം പെരുമാറ്റം നടത്തിയതിന് ബംഗ്ലാദേശ് താരത്തിന് പിഴ. അല്‍ അമീന്‍ ഹൊസൈനിനെതിരെയാണ് പിഴ വിധിച്ചത്. മോശം പെരുമാറ്റം കണക്കിലെടുത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് താരത്തിനെതിരെ പിഴ ചുമത്തിയത്.
ലെവല്‍ വണ്‍ കുറ്റമാണ് താരം ചെയ്തിരിക്കുന്നത്. നിയമം ലംഘിച്ചതിനാല്‍ മാച്ച്ഫീയുടെ 50 ശതമാനം ആണ് പിഴയായി താരം അടക്കേണ്ടത്. വിക്കറ്റ് ലഭിച്ചതിന് ശേഷം മോശമായി പെരുമാറുകയും, മോശം ഭാഷ ഉപയോഗിച്ചതിനുമാണ് താരത്തിന് പിഴ ലഭിച്ചത്. പൊതുവെ മോശം പെരുമാറ്റത്തിന് എന്നും വിവാദങ്ങളില്‍പ്പെടുന്നതില്‍ മുന്നിലാണ് ബംഗ്ലാദേശ് താരങ്ങള്‍.