അതിവേഗ ഇന്റര്‍നെറ്റ് പദ്ധതി കെ-ഫോണ്‍ അടുത്ത വര്‍ഷം മുതല്‍ പ്രാവര്‍ത്തികമാകും

ര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കേരള ഫൈബര്‍ ഓപ്റ്റിക്സ് നെറ്റ്വര്‍ക്ക് (കെ-ഫോണ്‍) പദ്ധതി 2020-ഓടെ പ്രാവര്‍ത്തികമാകും. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെ ഒരൊറ്റ നെറ്റ്വര്‍ക്കിലേക്ക് ബന്ധ്പ്പിക്കുന്നതാണ്‌ പദ്ധതി.

1,028 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതി കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ലിമിറ്റഡും (കെ.എസ്.ഐ.ടി.ഐ.എല്‍.) കെ.എസ്.ഇ.ബി.യും സംയുക്തമായാണ് നടപ്പാക്കുന്നത്. കെ.എസ്.ഇ.ബി.യുടെ ഹൈടെന്‍ഷന്‍ വൈദ്യുതവിതരണ ലൈനിനൊപ്പം ഫൈബര്‍ ഓപ്റ്റിക് കേബിളുകള്‍ സ്ഥാപിച്ചാണ് കെ-ഫോണ്‍ പ്രാവര്‍ത്തികമാക്കുക. ഇതിനായി കെ-ഫോണ്‍ ലിമിറ്റഡ് എന്ന ജോയന്റ് വെന്‍ച്വര്‍ കമ്പനിയും രൂപീകരിച്ചിട്ടുണ്ട്. 2008ല്‍ ആരംഭിച്ച പദ്ധതിയിലൂടെ 3000 ഓഫീസുകളെ ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

Top