തേഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ് പോളിസി ലഭിക്കാന്‍ നാലുചക്ര വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. 2021 ജനുവരി ഒന്നിനു ശേഷമാകും ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
ടോള്‍ പ്ലാസകളില്‍ ക്യൂ നിന്ന് പണം നല്‍കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ് ടാഗ്. വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഒരു റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറാണിത്. ഫാസ്ടാഗ് ഉള്ള വാഹനം ടോള്‍ പ്ലാസയിലൂടെ കടന്നു പോകുമ്പോള്‍ ടോള്‍ തുക തനിയെ ഈടാക്കുകയാണ് ചെയ്യുക.
2017 ഡിസംബറിനു മുമ്പ് വിറ്റ വാഹനങ്ങള്‍ക്കാകും ഇത് ബാധകമാകുക. 2017 മുതല്‍ പുതിയ നാലുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഫാസ്ടാഗും നിര്‍ബന്ധമാക്കിയിരുന്നു. വാഹന ഡീലര്‍മാര്‍ വഴിയാണ് ഇത് നല്‍കി വരുന്നത്.