പാലക്കാട്: ഇനി വാഹനത്തില്‍ റീചാര്‍ജ് ചെയ്ത് ഇന്ധനം നിറയ്ക്കാം. വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിച്ച സ്റ്റിക്കറിലാണ് റീചാര്‍ജ് ചെയ്യേണ്ടത്. പെട്രോള്‍ പമ്പുകളിലും വാഹന പാര്‍ക്കിങ് സ്ഥലങ്ങളിലും റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഫാസ്റ്റാഗ് സംവിധാനമാണ് രാജ്യത്താകമാനം വരാന്‍ പോകുന്നത്. ടോള്‍ പ്ലാസകളില്‍ ഉപയോഗിക്കുന്ന ഫാസ്റ്റാഗിനു സമാനമാണിത്.
അക്ഷയകേന്ദ്രങ്ങള്‍, മൊബൈല്‍ വോലറ്റുകള്‍, പൊതുസേവന കേന്ദ്രങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഫാസ്റ്റാഗ് വാങ്ങാന്‍ സാധിക്കുന്നതാണ്. ഫാസ്റ്റാഗ് ലഭിക്കാന്‍ പണം നല്‍കേണ്ടി വരുമെങ്കിലും ഇടപാടുകള്‍ക്കു സര്‍വീസ് നിരക്ക് ഈടാക്കേണ്ടതില്ലെന്നാണു തീരുമാനം. ഗുജറാത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കാന്‍ ഉദ്ധേശിക്കുന്നത്.
പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഫാസ്റ്റാഗിന്റെ ചിത്രമെടുത്താണ് ഇന്ധനം നിറയ്‌ക്കേണ്ടത്. ഇതിന്റെ പണം ഫാസ്റ്റാഗില്‍ നിന്നു കുറയും. ഒരു ലിറ്റര്‍ മുതല്‍ എത്ര രൂപയ്ക്കുവരെ വേണമെങ്കിലും ഇന്ധനം റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്.