ന്യൂഡല്‍ഹി: വാഹന യാത്രക്കാര്‍ക്ക് ആശ്വാസമായി ഒരു വാർത്ത. ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നടപ്പാക്കുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരാണ് തീരുമാനം അറിയിച്ചത്. യാത്രക്കാരുടെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനം. ഡിസംബര്‍ 15 മുതലായിരുന്നു ടോള്‍ ബുത്തുകളില്‍ ഫാസ്ടാഗ് നിർബന്ധമാക്കാൻ തീരുമാനിച്ചിരുന്നത്.
സമയം നൽകിയിട്ടും 75 ശതമാനം വാഹന ഉടമകളും ഫാസ്ടാഗിൽ മാറാതിരുന്നതോടെയാണ് ജനുവരി 15 മുതല്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് ദേശീയപാത അതോറിറ്റി തീരുമാനം എടുത്തത്.
ഫാസ്ടാഗ് നടപ്പാക്കുന്ന തീരുമാനം പെട്ടെന്നെടുത്തതിൽ നേരത്തെ ജനങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഫാസ്ടാഗ് നടപ്പാക്കാൻ ഒരുമാസം കൂടി അനുവദിച്ചിരിക്കുന്നത്.