ഫാസ് ടാഗ് കൗണ്ടറുകള്‍ ഇനി ആര്‍ടിഒ ഓഫീസിലും; ജനുവരി 15 മുതല്‍ നിര്‍ബന്ധമാക്കും

നി ആര്‍ടിഒ ഓഫീസിലും ഫാസ് ടാഗ് കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. കൂടുതല്‍ വാഹനങ്ങളില്‍ വളരെ പെട്ടന്ന് ഫാസ് ടാഗ് പതിപ്പിക്കുന്നതിന് വേണ്ടിയാണ് ആര്‍ടിഒ ഓഫീസിലും ഫാസ് ടാഗ് കൗണ്ടറുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. ഫാസ് ടാഗ്  ജനുവരി 15 മുതല്‍ നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കി.

ഫാസ് ടാഗ് ഡിസംബര്‍ 15 മുതല്‍ നിര്‍ബന്ധമാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 30 ശതമാനം വാഹനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഫാസ് ടാഗ് പതിപ്പിച്ചിട്ടുള്ളൂ. 70 ശതമാനം വാഹനങ്ങള്‍ ഫാസ് ടാഗ് പതിപ്പിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍.  ഇത് കണക്കിലെടുത്താണ് ഫാസ് ടാഗ് നിര്‍ബന്ധമാക്കാന്‍ പോവുന്നത്.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ക്ക് ഇതിനുള്ള സൗകര്യം ഒരുക്കാനും ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

 

Top