ഫാസ്റ്റ് ടാഗ് സംവിധാനം നിര്‍ബന്ധമാക്കുന്നു; ഇനി വണ്ടികള്‍ ഓട്ടോമാറ്റിക്കായി ടോള്‍ അടയ്ക്കും

ന്ത്യയിലെ എല്ലാ ദേശീയപാതകളും ഡിസംബര്‍ 1 മുതല്‍ ഫാസ്റ്റ് ടാഗ് വഴി ടോള്‍ പേയ്‌മെന്റുകള്‍ ഈടാക്കും. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഫാസ്റ്റാഗ് വാഹനങ്ങളിലേക്ക് ടാഗുചെയ്യുന്നത്.

ഫാസ്റ്റ് ടാഗ് ഇന്‍ഷുറന്‍സിനായി ഇതുവരെ 23 ബാങ്കുകളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്. വിപണിയിലെത്തുന്ന പുതിയ വാഹനങ്ങളില്‍ ഫാസ്റ്റാഗ് സംവിധാനം ഇന്‍ബിള്‍ഡ് ആയിരിക്കും.

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി (എന്‍പിസിഐ) ബന്ധിപ്പിച്ചുകൊണ്ടാണ് ഫാസ്റ്റ് ടാഗ് പ്രവര്‍ത്തിക്കുന്നത്. ഇതൊരു ആര്‍എഫ്ഐഡി പാസീവ് ടാഗാണ്. ഇതിലൂടെ ഉപയോക്താവിന്റെ ലിങ്ക് ചെയ്ത പ്രീപെയ്ഡ്, സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലൊന്നില്‍ നിന്ന് നേരിട്ട് ടോളിന്റെ തുക എടുക്കുന്നു.

വാഹനങ്ങളുടെ മുന്‍ഭാഗത്തെ ചില്ലില്‍ ഘടിപ്പിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗ് ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി ടോള്‍ അടയ്ക്കുന്നതുകൊണ്ട് തന്നെ ടോള്‍ പ്ലാസകളിലൂടെ വാഹനമോടിക്കുമ്പോള്‍ നിര്‍ത്തി പണം നല്‍കി പോകേണ്ട ആവശ്യം വരുന്നില്ല. ടോളായി നല്‍കേണ്ട തുക ഓട്ടോമാറ്റിക്കായി വാഹന ഉടമയുടെ അക്കൗണ്ടില്‍ നിന്ന് സര്‍ക്കാരിലേക്ക് എത്തുന്നു. ഇടനിലക്കാരോ മറ്റ് കാര്യങ്ങളോ ഇതില്‍ വരുന്നില്ല. ടോള്‍ പ്ലാസകളില്‍ നിന്ന് ഓട്ടോമാറ്റിക്കായി വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗുകളെ ഡിറ്റക്ട് ചെയ്ത് ടോള്‍ ഈടാക്കും.

Top