ന്യൂഡല്‍ഹി: പ്രവാചകന്‍ മാംസഭക്ഷണത്തിന് എതിരാണെന്നും നോമ്പെടുക്കുന്ന മുസ്‌ലിങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്നുമുള്ള വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ രംഗത്ത്.
ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയില്‍ ആര്‍എസ്എസിന്റെ മുസ്‌ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.
മാംസത്തിന് പകരം നോമ്പ് കാലത്ത് പശുവിന്‍ പാല്‍ ഉപയോഗിക്കണമെന്നും വീട്ടുവളപ്പില്‍ തുളസി തൈകകള്‍ നട്ട് പിടിപ്പിക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
പ്രാതലിനൊപ്പം പശുവിന്‍ പാല്‍ ഉപയോഗിക്കണമെന്ന വിശ്വാസം ഇസ്ലാമിലുണ്ടെന്നും മുത്തലാഖ് പാപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്താവനയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചു.