ടോള്‍ പ്ലാസയിലൂടെ കടന്നുപോകുമ്പോള്‍ ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ടോള്‍ നല്‍കാതെ കടന്നുപോകാം എന്ന പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം വാഹനത്തിലിരിക്കുന്നവര്‍ക്കല്ലെന്ന് നാഷണല്‍ ഹൈവേയ്സ് ഫീ നിയമം വ്യക്തമാക്കുന്നു.
വാഹനത്തിന്റെ മുന്നിലെ ഗ്ലാസില്‍ ഒട്ടിക്കുന്ന സ്റ്റിക്കറാണ് ഫാസ്റ്റ്ടാഗ്. തടസ്സംകൂടാതെ ടോള്‍ പ്ലാസിയിലൂടെ കടന്നുപോകാന്‍ സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ടോള്‍ പ്ലാസയിലുള്ള യന്ത്രംവഴിയാണ് ടാഗ് റീഡ് ചെയ്ത് ആശ്യത്തിനുള്ള ടോള്‍ ഈടാക്കുക.
ഫാസ്റ്റ്ടാഗ് റീഡിങ് യന്ത്രം കേടുവന്നിട്ടുണ്ടെങ്കില്‍ അക്കൗണ്ടില്‍നിന്ന് പണമൊന്നും ഈടാക്കുകയില്ല. വാഹനത്തില്‍ ആവശ്യത്തിന് ബാലന്‍സ് ഉള്ള, പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്ടാഗ് ഉണ്ടായാല്‍മതി.
ജനുവരി 15 മുതല്‍ ദേശീയ പാതയിലുള്ള എല്ലാ ടോള്‍ പ്ലാസകളിലും ഈ സംവിധാനത്തിലൂടെയണ് പണം പിരിക്കുക. അതേസമയം, പണം നല്‍കി കടന്നുപോകാവുന്ന ഒന്നോ രണ്ടോ വഴികളും പ്ലാസയിലുണ്ടാകും.