ന്യൂഡൽഹി : ആറുവയസ്സുകാരിയായ മകളെ അച്ഛൻ പീഡിപ്പിച്ചെന്ന പരാതിയുമായി അമ്മ. ഡൽഹിയിലെ മലയാളി കുടുംബത്തിലാണ് സംഭാവമുണ്ടായിരിക്കുന്നത് . ഭര്‍ത്താവിനെതിരെ കുട്ടിയുടെ അമ്മ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തില്ല. പൊലീസ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയാണെന്ന് കുട്ടിയുടെ അമ്മ പറയുന്നു.
കുട്ടി ബാത്ത്‌റൂമില്‍ പോകാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞതെന്ന് അമ്മ പറഞ്ഞു. ജനുവരിയിലാണ് സംഭവം ഉണ്ടായത്. മലപ്പുറം സ്വദേശിയാണ് കുട്ടിയുടെ പിതാവ്. കുട്ടിയുടെ അമ്മ പരാതി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്ന് ഡല്‍ഹി സാകേത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്തെങ്കിലും പൊലീസ് നടപടികളുമായി മുന്നോട്ടുപോയിട്ടില്ല. പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് കുട്ടിയുടെ അമ്മ ആരോപിക്കുന്നു. ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു എന്നിട്ടും നടപടികളുണ്ടായില്ല എന്ന് കുട്ടിയുടെ അമ്മ ചൂണ്ടിക്കാട്ടി.