മുംബൈ: ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഐസ്‌ക്രീമില്‍ എലി വിഷം ചേര്‍ത്ത് മക്കള്‍ക്ക് നല്‍കി അച്ഛന്‍. ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് ആറ് വയസുള്ള ആണ്‍കുട്ടി മരിച്ചു. മറ്റ് രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 25 നാണ് സംഭവം. ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് കടുത്ത ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചു.
താനും ഭര്‍ത്താവും പണത്തെച്ചൊല്ലി നിരന്തരം വഴക്കിടാറുണ്ടെന്ന് കുട്ടികളുടെ അമ്മ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. സംഭവത്തില്‍ കുട്ടികളുടെ പിതാവ് അന്‍സാരിക്കെതിരെ പൊലീസ് കേസെടുത്തു.