കോട്ടയത്ത് 3 പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ജീവനൊടുക്കി; 1 കുട്ടിയുടെ നില അതീവ ഗുരുതരം

പാലാ: പാലാ രാമപുരത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്ത നിലയില്‍. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ (40) ആണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്.ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോമോന്റെ മക്കളായ അനന്യ (13), അമേയ (10), അനാമിക (7) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

ഇന്നലെ അര്‍ധരാത്രി 12.30 ഓടെ ആയിരുന്നു സംഭവം. ഇളയ പെണ്‍കുട്ടിയായ അനാമികയുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. മൂന്ന് പെണ്‍കുട്ടികളെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.ഭാര്യ ഉപേക്ഷിച്ചുപോയ ശേഷം കഴിഞ്ഞ ഒന്നര വര്‍ഷമായി ജോമോന്‍ പെണ്‍മക്കളൊത്താണ് കഴിഞ്ഞിരുന്നത്. നിലവില്‍ ആക്രമണത്തിന് കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

Top